മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകനായ റാം ഒരുക്കിയ ചിത്രമാണ് പേരന്പ്. ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചു ഏറെ പ്രശംസ നേടിയെടുത്ത ഈ ചിത്രം ഈ വരുന്ന ഫെബ്രുവരി ഒന്നിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. ഫെബ്രുവരി ഒന്നിന് ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ വളരെ കൗതുകകരമായ ഒരു വസ്തുത കൂടി അതിനൊപ്പം ഉണ്ടെന്നു പറയാം. റാം എന്ന സംവിധായകൻ മമ്മൂട്ടിയുടെ ഒരു ആരാധകൻ ആയി മാറുന്നത് 1991 ഇൽ റിലീസ് ചെയ്ത അമരം എന്ന മമ്മൂട്ടി ചിത്രം കണ്ടാണ്. ലോഹിത ദാസ് എഴുതി ഭരതൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്തത്.
സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രം മമ്മൂട്ടിക്ക് നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം അതേ ദിവസം പേരന്പ് എന്ന ചിത്രം റിലീസ് ചെയ്യാൻ പോകുമ്പോൾ ഇതിലെ അമുദൻ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ ആവും എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ഇതിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയെ തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തും എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഏതായാലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പേരന്പ്. മമ്മൂട്ടിയോടൊപ്പം സാധന എന്ന നടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമരത്തിലും പേരന്പ്ലും ഒരച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധമാണ് കഥാ തന്തു എന്നതും കൗതുകകരമാണ്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.