[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

കിടിലൻ ട്രൈലെറുമായി കോടതി സമക്ഷം ബാലൻ വക്കീൽ; ആരാധകർക്ക് ആവേശമായി ജനപ്രിയ നായകൻ..!

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. അടുത്ത മാസം ഇരുപത്തിയൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു ടീസർ ഇതിനോടകം പുറത്തു വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ കിടിലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ബാലകൃഷ്ണൻ അഥവാ ബാലൻ എന്ന് പേരുള്ള വിക്കനായ ഒരു വക്കീൽ ആയാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആരാധകരെ ആവേശം കൊള്ളിക്കുന്ന തകർപ്പൻ പ്രകടനമാണ് ജനപ്രിയ നായകൻ കാഴ്ച വെച്ചിരിക്കുന്നത് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. കോമെഡിയും ആവേശവും സസ്‌പെൻസും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെർ നമ്മളോട് പറയുന്നു. മമത മോഹൻദാസും പ്രിയ ആനന്ദുമാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ  ചെയ്തിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനിയായ വയാകോം 18 ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. സൈജു കുറുപ്പ്, രഞ്ജി പണിക്കർ , അജു വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഖിൽ ജോര്ജും എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദും ആണ്.  ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ സംഘട്ടനം ഒരുക്കിയത്  മാഫിയ ശശി, റാം, ലക്ഷ്മൺ, സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ എന്നിവർ ചേർന്നാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.