ഷാഫി ചിത്രങ്ങളിൽ എന്നും ഗംഭീര കഥാപാത്രങ്ങൾ ആണ് സലിം കുമാറിന് ലഭിച്ചിട്ടുള്ളത്. വൺ മാൻ ഷോയിലെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഭ്രാന്തൻ ഭാസ്കരൻ മുതൽ കല്യാണ രാമനിലെ പ്യാരിയും , പുലിവാൽ കല്യാണത്തിലെ മണവാളനും , തൊമ്മനും മക്കളിലെ രാജാ കണ്ണും മായാവിയിലെ കണ്ണൻ സ്രാങ്കുമെല്ലാം ഷാഫി ചിത്രങ്ങളിൽ സലിംകുമാർ അവതരിപ്പിച്ച ഗംഭീര കോമഡി കഥാപാത്രങ്ങൾ ആണ്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകർ ഉള്ള കോമഡി കഥാപാത്രങ്ങൾ ആണ് മേൽ പറഞ്ഞ സലിം കുമാർ കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങൾ പറഞ്ഞിട്ടുള്ള ഓരോ ഡയലോഗുകളും മലയാളികൾക്ക് കാണാപാഠം ആണെന്ന് മാത്രമല്ല നിത്യ ജീവിതത്തിൽ ഇന്ന് ഓരോരുത്തരും ഏറ്റവും അധികം ഉപയോഗിക്കുന്ന സംഭാഷങ്ങൾ ആയി പോലും അതെല്ലാം മാറി കഴിഞ്ഞു.
ഇപ്പോഴിതാ ഷാഫിയുടെ പുതിയ ചിത്രമായ ഷെർലക് ടോംസിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു സലിം കുമാർ കയ്യടി നേടുകയാണ്. ചൗരോ ആശാൻ എന്ന കഥാപാത്രത്തെയാണ് സലിം കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബിജു മേനോൻ അവതരിപ്പിക്കുന്ന ഷെർലക് ടോംസ് എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ അച്ഛനും സുഹൃത്തുമെല്ലാമാണ് ചൗരോ ആശാൻ. സലിം കുമാർ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിനൊപ്പം നോബി, ദിനേശ് പ്രഭാകർ, മോളി കണ്ണമാലി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമുണ്ട് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനായി .
സാധാരണ ഷാഫി ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ കോമഡി മാത്രമല്ല സലിം കുമാറിന്റെ ഈ ചിത്രത്തിലെ കഥാപാത്രത്തിന് ചെയ്യാനുള്ളൂ. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രത്തിൽ സലിം കുമാർ കഥാപാത്രത്തിന് കോമഡിക്ക് മുകളിൽ മറ്റു ചിലതു കൂടി ചെയ്യാനുണ്ട്. എന്തായാലും ഒരിക്കൽ കൂടി പ്രേക്ഷകർ ഷാഫി- സലിംകുമാർ കോമ്പിനേഷനിൽ വന്ന ഒരു ഒരു കഥാപാത്രത്തെ കൂടി കയ്യടികളോടെ തന്നെ സ്വീകരിച്ചു.
വസ്ത്രധാരണ രീതിയിലൊക്കെ ചൗരോ ആശാന് എവിടൊക്കെയോ നമ്മുടെ കണ്ണൻ സ്രാങ്കിന്റെ ഛായ ഇല്ലേ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.