[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മീശമാധവനിലെ ത്രിവിക്രമനു ശേഷം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് ഷെർലക് ടോംസിലെ എസ് ഐ ഷിന്റോ എന്ന പെടലി.

മലയാളി സിനിമ പ്രേക്ഷകരെ കാലാകാലങ്ങളായി പല തരം “പെടലി” കഥാപാത്രങ്ങൾ പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും പ്രശസ്തമായ ഒരു പെടലി കഥാപാത്രം ആണ് മീശമാധവൻ എന്ന സൂപ്പർ ഹിറ്റ് ദിലീപ്-ലാൽ ജോസ് ചിത്രത്തിലെ ത്രിവിക്രമൻ എന്ന പെടലി കഥാപാത്രം. അന്തരിച്ചു പോയ നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫിക്കയാണ് പ്രേക്ഷകർ എന്നും സ്നേഹിക്കുന്ന ത്രിവിക്രമൻ എന്ന ആ പെടലി കഥാപാത്രത്തെ അനശ്വരമാക്കിയത്.

ഇപ്പോഴിതാ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മറ്റൊരു പെടലി കഥാപാത്രം കൂടി എത്തിയിരിക്കുന്നു. ഷെർലക് ടോംസ് എന്ന ഷാഫി- ബിജു മേനോൻ ചിത്രത്തിൽ പ്രശസ്ത നടനും മിമിക്രി താരവുമായ കോട്ടയം നസീർ അവതരിപ്പിച്ച എസ് ഐ ഷിന്റോ ആണ് ആ പുതിയ പെടലി.

ഒരുപാട് നാളുകൾക്കു ശേഷം കോട്ടയം നസീറിന് ലഭിച്ച ഒരു മിന്നുന്ന കോമഡി കഥാപാത്രം ആണ് കഴുത്തിൽ പ്ലാസ്റ്റർ ഇട്ടു നടക്കുന്ന പെടലിയായ എസ് ഐ ഷിന്റോ എന്ന കഥാപാത്രം. ഷിന്റോയുടെ ഒപ്പം സന്തത സഹചാരി ആയി ഫക്രു എന്ന് വിളിക്കപ്പെടുന്ന കോൺസ്റ്റബിൾ ഫക്രുദീനും ഉണ്ട്. ഹാരിഷ് കണാരൻ ആണ് ഈ വേഷം അവതരിപ്പിക്കുന്നത്. ഇവർ രണ്ടു പേരും ചേർന്നൊരുക്കുന്ന കോമഡി നമ്പറുകൾ തിയേറ്ററിൽ പൊട്ടിച്ചിരി പടർത്തി പ്രേക്ഷകരെ കയ്യിലെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

രണ്ടു പേരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയെ കിടിലൻ എന്ന് തന്നെ വേണം വിശേഷിപ്പിക്കാൻ. കോമഡി ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം നേടുന്ന വലിയ വിജയത്തിൽ ഒരു നിർണ്ണായക സ്ഥാനം തന്നെയാണ് കോട്ടയം നസീർ -ഹാരിഷ് കണാരൻ ജോഡി വഹിക്കുന്നതെന്നു സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.