[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ

മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്.

3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്.

ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് സോളോ.

സമ്മിശ്ര പ്രതികരണമാണ് സോളോയ്ക്ക് ലഭിക്കുന്നതെങ്കിലും ദുല്‍ഖറിന്‍റെ താരമൂല്യം കാരണം തിയേറ്ററുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നാല് ചെറുചിത്രങ്ങള്‍ ചേര്‍ത്ത ഒരു ആന്തോളജി ചിത്രമാണ് സോളോ. നാല് ചിത്രങ്ങളിലും ദുല്‍ഖര്‍ തന്നെ നായകനായി എത്തുന്നു.

നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, സൌബിന്‍ ഷാഹിര്‍, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.