[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചിരിയും ത്രില്ലും; അപൂർവ കോമ്പിനേഷന്റെ വിജയ കുതിപ്പുമായി ഷെർലക് ടോംസ്..!

ഷാഫി ഒരുക്കിയ ബിജു മേനോൻ ചിത്രമായ ഷെർലക് ടോംസ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നും നമ്മുക്ക് ഒരുപാട് ചിരിക്കാനുള്ള ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് ഷാഫി. ഷാഫി ചിത്രങ്ങളിലെ കഥാപാത്രങ്ങളും കോമഡി ഡയലോഗുകളും എല്ലാം തന്നെ ഇന്ന് ട്രോളന്മാരുടെ ഇഷ്ട പണിയായുധങ്ങൾ ആണെന്ന് പറയാം. അത്രമാത്രം നിത്യ ഹരിതമായ തമാശ രംഗങ്ങളും കോമഡി കഥാപാത്രങ്ങളും ഷാഫി ചിത്രങ്ങളുടെ ഭാഗമാണ്.

ഷെർലക് ടോംസ് എന്ന ഈ ചിത്രത്തിൽ എത്തിയപ്പോൾ ഷാഫി കോമേഡിയോടൊപ്പം ത്രില്ലും സസ്‌പെൻസും കൂടി മിക്സ് ചെയ്തു. കോമെടിയും ത്രില്ലും ഒരപൂർവ കോമ്പിനേഷൻ ആണെന്ന് മാത്രമല്ല വർക്ക് ഔട്ട് ആവാൻ അല്പം പ്രയാസമുള്ള ഒരു കോമ്പിനേഷൻ കൂടിയാണ്. പക്ഷെ ഷെർലക് ടോംസിൽ ഈ കോമ്പിനേഷൻ വർക്ക് ഔട്ട് ആയതാണ് ഈ ചിത്രത്തെ വമ്പൻ വിജയത്തിലേക്ക് നയിക്കുന്നത്.

ബിജു മേനോൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ശ്രിന്ദ, റാഫി, സലിം കുമാർ, കോട്ടയം നസീർ , ഹാരിഷ് കണാരൻ , കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ , നോബി , വിജയ രാഘവൻ എന്നിവരും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിൽ .

ബിജു മേനോൻ- ശ്രിന്ദ ജോഡികൾ അവതരിപ്പിക്കുന്ന ദമ്പതിമാരുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളുടെ ഹാസ്യാവിഷ്‌കാരം മുതൽ തോമസിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ തമാശയും ത്രില്ലും ഇടകലർത്തിയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും ഈ ചിരി വിരുന്നു കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പറയാം.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

56 mins ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.