ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പ്രൊഫസ്സർ ഡിങ്കൻ. ഇപ്പോൾ ബാങ്കോക്കിൽ ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ പുരോഗമിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ ആയ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി ആണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു നാളെ റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ത്രീഡി ചിത്രമായ എന്തിരൻ 2 നു ഒപ്പം പ്രൊഫസ്സർ ഡിങ്കന്റെ ത്രീഡി ടീസർ റിലീസ് ചെയ്യും. ദിലീപ് ആരാധകരേയും സിനിമാ പ്രേമികളെയും ഏറെ ആവേശം കൊള്ളിക്കുന്ന വാർത്ത ആണിത്. കേരളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ശങ്കർ- രജനികാന്ത്- അക്ഷയ് കുമാർ ചിത്രത്തിന് ഒപ്പം ജനപ്രിയ നായകന്റെ പുതിയ ചിത്രത്തിന്റെ ടീസറും കാണാം എന്നത് ദിലീപ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ചു ഒരുക്കുന്ന പ്രൊഫസ്സർ ഡിങ്കനിൽ നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക ആയി എത്തുന്നത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ആയ കെച്ച ഒരുക്കുന്ന ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാന്റസിയും കോമെടിയും ആക്ഷനുമെല്ലാം ചേർത്ത് ഒരുക്കുന്ന ഒരു ബിഗ് ബജറ്റ് എന്റെർറ്റൈനെർ തന്നെ ആയിരിക്കും ഈ ചിത്രം എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് കെ പി നമ്പ്യാതിരി ആണ്. സനൽ തോട്ടം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീപും സ്റ്റണ്ട് മാസ്റ്റർ കെച്ചയുമൊത്തുള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.