മലയാളികള് വര്ഷങ്ങളായി ഉപയോഗിയ്ക്കുന്ന ഒരു മാസ്സ് ഡയലോഗുണ്ട്. നരസിംഹത്തില് മോഹന്ലാല് പറയുന്ന “നീ പോ മോനേ ദിനേശാ”. വര്ഷങ്ങള് ഇത്രയായിട്ടും ഈ ഡയലോഗിന്റെ പഞ്ചിന് ഒരു കുറവും ഇല്ല.
മുതിര്ന്നവര് മുതല് കുഞ്ഞു കുട്ടികള് വരെ പറഞ്ഞു നടക്കുന്ന “നീ പോ മോനേ ദിനേശാ” എന്ന ഡയലോഗ് പിറന്നതിന് മുന്നില് ഒരു കഥയുണ്ട്. സംവിധായകന് ഷാജി കൈലാസ് തന്നെ ഈ കഥ പറയുന്നു.
“കോഴിക്കോടുള്ളപ്പോള് ഒഴിവു വേളകളില് ഞാനും തിരക്കഥകൃത്ത് രഞ്ജിത്തും കോഴിക്കോട് പ്രസ് ക്ലബ്ബില് അവിടെ പോകും. പ്രസ് ക്ലബ്ബില് വച്ചാണ് ഒരാളെ കാണുന്നത്. അവിടെ എല്ലാവരെയും ദിനേശാ എന്നാണ് അയാള് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ. പോ മേനെ ദിനേശാ. അത് ഇങ്ങേട് മോനെ ദിനേശാ. എല്ലാവരും അയാള്ക്ക് ദിനേശനാണ്.
ഇയാളുടെ ഈ ദിനേശ വിളി കേട്ടപ്പോള് രസം തോന്നി. സിനിമയില് ഉപയോഗിച്ചാല് നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തില് വരുന്നത്. ആ ‘പോ മോനേ ദിനേശാ’ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്റെ ട്രേഡ് മാര്ക്കായി മാറുകയും ചെയ്തു.”
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ അശോകൻ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകൻ എന്ന…
കൂമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി നായകനാവുന്നു എന്ന് വാർത്തകൾ.…
അല്ലു അർജുൻ നായകനാവുന്ന 'പുഷ്പ 2' ഡിസംബർ അഞ്ചിന് ആഗോള റിലീസായി എത്തുകയാണ്. വമ്പൻ ഹൈപ്പിൽ എത്തുന്ന ഈ രണ്ടാം…
ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം 'വരത്തൻ'ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. 'പ്രേമം'ത്തിലെ ഗിരിരാജൻ കോഴിയെയും…
This website uses cookies.