Lucifer Behind The Scenes Segment
മലയാള സിനിമയ്ക്കു ആദ്യമായി 200 കോടി ബിസിനസ്സ് നേടി തന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മലയാളം കണ്ട എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. മുരളി ഗോപി തിരക്കഥ രചിച്ച ലൂസിഫർ നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കഴിഞ്ഞ കുറച്ചു ആഴ്ചകൾ ആയി ഈ ചിത്രത്തിലെ ചില പ്രത്യേക രംഗങ്ങൾ എങ്ങനെയാണു ചിത്രീകരിച്ചത് എന്ന് പ്രേക്ഷകരെ കാണിക്കുന്ന ഇതിന്റെ മേക്കിങ് വീഡിയോകൾ പുറത്തു വരുന്നുണ്ട്. എല്ലാ വീഡിയോകളും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
ഇന്നലെ പുറത്തു വന്ന ലൂസിഫർ മേക്കിങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുകയാണ്. ഒരു ബാക് സ്പിൻ കിക്കിലൂടെ പോലീസുകാരന്റെ നെഞ്ചത് മോഹൻലാൽ ചവിട്ടുന്ന ആ മാസ്സ് സീൻ എങ്ങനെയാണു ഈ ചിത്രത്തിൽ ഒരുക്കിയത് എന്നതാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ആ രംഗം മോഹൻലാലിന് വിശദീകരിച്ചു ചെയ്തു കാണിച്ചു കൊടുക്കുന്ന സംവിധായകൻ പൃഥ്വിരാജിനെയും ആ രംഗം അതിമനോഹരമായി അവതരിപ്പിക്കുന്ന മോഹൻലാലിനെയും നമ്മുക്ക് കാണാൻ സാധിക്കും. തീയേറ്ററിൽ വമ്പൻ കയ്യടി നേടിയെടുത്ത രംഗമാണ് ഇത്. ഏതായാലും അടുത്ത വർഷം തുടങ്ങാൻ പോകുന്ന ലൂസിഫർ രണ്ടാം ഭാഗത്തിൽ ഇതിലും വലിയ മാസ്സ് രംഗങ്ങൾ ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സാങ്കേതികമായി വലിയ നിലവാരം പുലർത്തുന്ന ലൂസിഫർ അതിന്റെ കഥയുടെ പ്രത്യേകത കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.