ഇന്ന് ഇന്ത്യൻ സിനിമ മുഴുവൻ കാത്തിരിക്കുന്ന മാസ് മസാല ചിത്രമാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 . ഇതിന്റെ ഒന്നാം ഭാഗം ഇന്ത്യ മുഴുവൻ തരംഗമായി മാറിയ വിജയമായതോടെ, യാഷ് എന്ന നടന്റെ താരമൂല്യവും കുതിച്ചുയർന്നു. ഇപ്പോൾ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസിന്റെ ഭാഗമായി, അതിന്റെ പ്രമോഷന് കൊച്ചിയിൽ എത്തിയ യാഷ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒപ്പം മലയാള സിനിമയെ കുറിച്ചും മലയാള സിനിമയിലെ നടന്മാരെ കുറിച്ചും യാഷ് പറയുന്നു. മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന്, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ട്രെൻഡ് സെറ്റർ ബ്ലോക്ക്ബസ്റ്റർ നരസിംഹത്തിലെ, നീ പോ മോനെ ദിനേശാ എന്ന സൂപ്പർ ഹിറ്റ് ഡയലോഗാണ് യാഷ് മറുപടി ആയി പറഞ്ഞത്. മാത്രമല്ല മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ വലിയ ആരാധകൻ ആണ് താനെന്നും അവർ ഗംഭീര നടന്മാരാരെന്നും യാഷ് പറയുന്നു.
അവതാരകന്റെ അപേക്ഷ പ്രകാരം, അദ്ദേഹം പറഞ്ഞു കൊടുത്ത ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ചാമ്പിക്കോ എന്ന ഡയലോഗും യാഷ് വേദിയിൽ പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ പൃഥ്വിരാജിനേയും ടോവിനോ തോമസിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും യാഷ് പറയുന്നുണ്ട്. വരുന്ന ഏപ്രിൽ പതിനാലിന് ആണ് അഞ്ചു ഭാഷകളിൽ കെ ജി എഫ് 2 റിലീസ് ചെയ്യുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഹോംബലെ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത് ആണ് വില്ലൻ ആയി എത്തുന്നത്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.