[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കെ.ജി.എഫ് പ്രൊമോഷന്‍ വേദിയില്‍ ശ്രീനിധിക്ക് അവഗണന, യഷിന് മാത്രം കൈകൊടുത്ത് സുപ്രിയ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ..!

ഇന്ത്യൻ സിനിമാ ലോകം മുഴുവൻ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം കെ ജി എഫ് 2 ഈ വരുന്ന ഏപ്രിൽ പതിനാലിന് ആഗോള റിലീസ് ആയി എത്തുകയാണ്. പ്രശാന്ത് നീൽ ഒരുക്കി റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യാഷ്, ചിത്രത്തിലെ നായികാ വേഷം ചെയ്ത ശ്രീനിധി ഷെട്ടി എന്നിവർ കൊച്ചിയിൽ എത്തിയിരുന്നു. അവരെ സ്വീകരിക്കാനും പ്രമോഷൻ പരിപാടികൾ ഒരുക്കാനും മുന്നിൽ നിന്നതു പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും ഈ ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിന് ചുക്കാൻ പിടിച്ച സംവിധായകൻ ശങ്കർ രാമകൃഷ്ണനും ആയിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ മുതൽ സുപ്രിയക്കും ശങ്കർ രാമകൃഷ്ണനും സോഷ്യൽ മീഡിയയിൽ നിന്നും രൂക്ഷ വിമർശനം ആണ് ലഭിക്കുന്നത്.

പ്രൊമോഷന്‍ വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ ഇവർ അവഗണിച്ചു എന്നതാണ് അതിനു കാരണമായി പറയുന്നത്. ചടങ്ങു തുടങ്ങുമ്പോൾ വേദിയിലേക്ക് കയറിയ സുപ്രിയ, നടന്‍ യഷിന് കൈകൊടുത്ത് അദ്ദേഹത്തെ കെട്ടിപ്പിടിച്ച ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു. എന്നാൽ സുപ്രിയയെ കണ്ടു എഴുനേറ്റു നിന്ന ശ്രീനിധിയെ സുപ്രിയ ഒന്ന് നോക്കുക പോലും ചെയ്തില്ല എന്നത് ആണ് വീഡിയോകളിൽ കാണാൻ സാധിക്കുന്നത്. ശങ്കർ രാമകൃഷ്ണനും ഇത് തന്നെയാണ് ചെയ്യുന്നതായി വീഡിയോയിൽ കാണാൻ സാധിക്കുക. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ നായികക്ക് താരമൂല്യം കൂടുമ്പോള്‍ ഇവര്‍ തന്നെ പോയി കെട്ടിപ്പിടിക്കാനും മറക്കില്ലെന്നും, ഈ ലോകം ബിസിനസിന് വേണ്ടി പാഞ്ഞുനടക്കുകയാണെന്നും താരമൂല്യം ഇല്ലാത്തവര്‍ക്ക് കൈ കൊടുക്കാന്‍ പോലും അവര്‍ മുതിരില്ലെന്നുമാണ് പലരും കമന്റു ചെയ്യുന്നത്. ഇതൊന്നും മനപൂര്‍വം ചെയ്തതൊന്നും ആകാന്‍ സാധ്യത ഇല്ലെന്നും ആ ഒരു അവസരത്തില്‍ വിട്ടു പോയതാകാനെ വഴി ഉള്ളൂവെന്നും വേറെ ചിലർ പറയുന്നുണ്ട്. ഏതായാലും ഇപ്പോൾ ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിക്കഴിഞ്ഞു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

16 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.