[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മലയാള സിനിമ കാണാറുണ്ടോ; യാഷിന്റെ മറുപടി ആ സൂപ്പർ ഹിറ്റ് മലയാളം ഡയലോഗ്; വീഡിയോ കാണാം..!

ഇന്ന് ഇന്ത്യൻ സിനിമ മുഴുവൻ കാത്തിരിക്കുന്ന മാസ് മസാല ചിത്രമാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 . ഇതിന്റെ ഒന്നാം ഭാഗം ഇന്ത്യ മുഴുവൻ തരംഗമായി മാറിയ വിജയമായതോടെ, യാഷ് എന്ന നടന്റെ താരമൂല്യവും കുതിച്ചുയർന്നു. ഇപ്പോൾ കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ റിലീസിന്റെ ഭാഗമായി, അതിന്റെ പ്രമോഷന് കൊച്ചിയിൽ എത്തിയ യാഷ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒപ്പം മലയാള സിനിമയെ കുറിച്ചും മലയാള സിനിമയിലെ നടന്മാരെ കുറിച്ചും യാഷ് പറയുന്നു. മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന്, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ട്രെൻഡ് സെറ്റർ ബ്ലോക്ക്ബസ്റ്റർ നരസിംഹത്തിലെ, നീ പോ മോനെ ദിനേശാ എന്ന സൂപ്പർ ഹിറ്റ് ഡയലോഗാണ് യാഷ് മറുപടി ആയി പറഞ്ഞത്. മാത്രമല്ല മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ വലിയ ആരാധകൻ ആണ് താനെന്നും അവർ ഗംഭീര നടന്മാരാരെന്നും യാഷ് പറയുന്നു.

അവതാരകന്റെ അപേക്ഷ പ്രകാരം, അദ്ദേഹം പറഞ്ഞു കൊടുത്ത ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ചാമ്പിക്കോ എന്ന ഡയലോഗും യാഷ് വേദിയിൽ പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ പൃഥ്വിരാജിനേയും ടോവിനോ തോമസിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും യാഷ് പറയുന്നുണ്ട്. വരുന്ന ഏപ്രിൽ പതിനാലിന് ആണ് അഞ്ചു ഭാഷകളിൽ കെ ജി എഫ് 2 റിലീസ് ചെയ്യുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഹോംബലെ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത് ആണ് വില്ലൻ ആയി എത്തുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

16 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.