തന്റെ വീട്ടിൽ ആദ്യമായി ഉണ്ടായ തണ്ണീർ മത്തൻ മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത നടി അനു സിതാര. നടിയുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത തണ്ണീർ മത്തന്റെ ആദ്യ ഫലം അനു തന്നെയാണ് ചെടിയിൽ നിന്നും മുറിച്ചെടുക്കുന്നതു. മുറിച്ചെടുത്ത തണ്ണീർ മത്തൻ വീട്ടിലെ അടുക്കളയിൽ കൊണ്ട് പോയി അനു മുറിക്കുന്നതും വീഡിയോയിൽ കാണാം. നല്ല രീതിയിൽ പഴുത്തിട്ടുമുണ്ട് ആ തണ്ണീർ മത്തനെന്നു വീഡിയോയിൽ കാണാൻ സാധിക്കും. ഏതായാലും അനു സിതാര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ച ഈ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ വീട്ടിൽ ഏറെ ഫലങ്ങളും പച്ചക്കറികളും അനു സിതാര ഓർഗാനിക് ആയി കൃഷി ചെയ്യുന്നുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. മോഹൻലാൽ, ജോജു ജോർജ് എന്നിവർ ഉൾപ്പെടെയുള്ളവരുടെ വീട്ടിലെ വലിയ ജൈവ കൃഷിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും നേരത്തെ വന്നിട്ടുണ്ട്. ഏതായാലൂം മലയാള സിനിമയിലെ പ്രമുഖർ തന്നെ വീട്ടിൽ ജൈവകൃഷിയുമായി മുന്നോട്ടു വരുന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്.
https://www.instagram.com/p/CI7tePsADvX/
ശ്രീനിവാസൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരാണ് നേരത്തെ മുതൽ തന്നെ കൃഷി സ്വന്തം വീടുകളിൽ നടത്തി പോന്നിരുന്നത്. ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ആദ്യമായി ശ്രദ്ധ നേടിയ അനു സിത്താര രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി മാറി. ഗംഭീര നർത്തകി കൂടിയായ അനു സിത്താര അഭിനയിച്ചു അവസാനം പുറത്തു വന്ന ചിത്രങ്ങൾ മാമാങ്കം, മണിയറയിലെ അശോകൻ എന്നിവയാണ്. ക്യാമ്പസ് ഡയറി, മറുപടി, ഫുക്രി, കുട്ടനാടൻ ബ്ലോഗ്, അച്ചായൻസ്, സർവോപരി പാലാക്കാരൻ, നവൽ എന്ന ജുവൽ, ആന അലറലോടലേറൽ, ക്യാപ്റ്റൻ, പടയോട്ടം, ജോണി ജോണി യെസ് അപ്പ, ഒരു കുപ്രസിദ്ധ പയ്യൻ, നീയും ഞാനും, ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, ശുഭരാത്രി, ആദ്യരാത്രി എന്നിവയെല്ലാം അനു സിതാര അഭിനയിച്ച ചിത്രങ്ങളാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.