[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗിന്നസ് പക്രുവിന് അഭിനന്ദനവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് താരം

മലയാള സിനിമയിൽ ഗിന്നസ് പക്രു എന്നറിയപ്പെടുന്ന വ്യക്തിയാണ് അജയ് കുമാർ. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ 2 തലമുറകളായി മലയാള സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1985 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജോക്കർ, കുഞ്ഞിക്കൂനൻ, മീശ മാധവൻ, മുല്ല, ബോഡിഗാർഡ്, റിങ് മാസ്റ്റർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം ഭാഗമായിട്ടുണ്ട്. ഗിന്നസ് പക്രു നായകനായിയെത്തിയ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ കേരള സ്റ്റേറ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തുകയുണ്ടായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇളയരാജ എന്ന ചിത്രത്തിൽ ഗിന്നസ് പക്രു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇളയരാജ എന്ന ചിത്രത്തിന് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിനെ തേടിയെത്തിയിരിക്കുകയാണ്.

ഗിന്നസ് പക്രുവിനെ അഭിനന്ദിച്ചു മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഗിന്നസ് പക്രുവിന് പുരസ്‌കാരം ലഭിച്ചതായുള്ള വാര്‍ത്ത വാട്‌സ് ആപ്പിലൂടെ മമ്മൂട്ടി അയച്ചാണ് അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയുടെ അഭിനന്ദനത്തിന് പക്രു നന്ദി അറിയിക്കുകയും ചെയ്തിരിക്കുകയാണ്. ഗിന്നസ് പക്രു വാട്സ് ആപ്പിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഈ വിവരം ആരാധകരെയും സിനിമ പ്രേമികളെയും അറിയിച്ചത്. ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഒടുവില്‍ ആ’ മെഗാ അഭിനന്ദനവും തന്നെ തേടിയെത്തി, നന്ദി മമ്മൂക്ക, അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു എന്നാണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ കുറിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ഉള്‍പ്പെടെ മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.