നവാഗതനായ പി വിജയ കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കാറ്റിൽ ഒരു പായ്കപ്പൽ. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കിടിലൻ ടീസർ കഴിഞ്ഞ ദിവസം പുറത്തു ഇറങ്ങുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയുമാണ് ഇപ്പോൾ. ഷൈൻ ടോം ചാക്കോ, മൈഥിലി തുടങ്ങിയവർ കേന്ദർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസ് ആണ് അവതരിപ്പിക്കുന്നത്.
നടി മൈഥിലി സാറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഷൈൻ ടോം ചാക്കോ അജിത് എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നു. ഡോക്ടർ സുന്ദർ മേനോൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രണയ കഥ പറയുന്ന ഈ ചിത്രത്തിന്റെ ടീസർ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയാണ് ഇന്നലെ റിലീസ് ചെയ്തത്.
ജോമോൻ തോമസ് ആണ് ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ദിലീപ് ഡെന്നിസ് ആണ്. ശ്യാം പി എസ് തിരക്കഥ രചിച്ചിരിക്കുന്നു കാറ്റിൽ ഒരു പായ്കപ്പൽ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമയാണ്.
അധികം വൈകാതെ തന്നെ ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. മൈഥിലിയുടെ ശ്കതമായ ഒരു തിരിച്ചു വരവായിരിക്കും ഈ ചിത്രം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് കൂടാതെ പ്രിയനന്ദനൻ സംവിധാനം ചെയ്ത പാതിരക്കാലം എന്ന ചിത്രത്തിലും മൈഥിലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് ഫിലിം ഫെസ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആ ചിത്രവും വൈകാതെ തീയേറ്ററുകളിൽ എത്തും .
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.