ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ പഞ്ചാബി സുന്ദരിയാണ് വാമിക ഗബ്ബി. ആ ചിത്രത്തിൽ ഈ നടി കാഴ്ചവെച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെയാണ് വാമിക കേരളത്തിൽ നിന്നും നേടിയത്. ഗോദക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ നായകനായ നയൻ എന്ന ചിത്രത്തിലും അഭിനയിച്ച വാമിക ഒട്ടേറെ ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ നടി പങ്കു വെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തുന്ന വീഡിയോയാണ് വാമിക പങ്കു വെച്ചിരിക്കുന്നത്. ദൂരെയുള്ള സ്വപ്നഭൂമിയിലേക്കു ഒഴുകി നീങ്ങുകയാണെന്നും വാമിക കുറിച്ചിട്ടുണ്ട്. ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസായാണ് വാമികയെ ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.
https://youtube.com/shorts/-Y9uvrfPYws
2007 ഇൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ജബ് വീ മെറ്റിൽ അഭിനയിച്ചു കൊണ്ടാണ് വാമിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ലവ് ആജ് കൽ, മോസം, ബിട്ടൂ ബോസ്, സിക്സ്റ്റീൻ, 83 എന്നീ ഹിന്ദി ചിത്രങ്ങളിലും വാമിക അഭിനയിച്ചിട്ടുണ്ട്. ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും, മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടിട്ടുള്ള വാമികയുടെ അടുത്ത റിലീസ് ഹിന്ദി ചിത്രമായ ഖൂഫിയ ആണ്. ഹോട്ട് സ്റ്റാർ സീരിസായ ഗ്രഹൻ, നെറ്റ്ഫ്ലിക്സ് സീരിസായ മായ്: എ മദേഴ്‌സ് റേജ്, മോഡേൺ ലവ് മുംബൈ എന്ന ആമസോൺ സീരിസ് എന്നിവയിലും അഭിനയിച്ചിട്ടുള്ള വാമിക അഭിനയിച്ചു പുറത്തു വരാനുള്ള പുതിയ സീരിസ്, നെറ്റ്ഫ്ലിക്സിന്റെ ബാഹുബലി:ബിഫോർ ദി ബിഗിനിംഗ് ആണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.