[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്റ്റൈലിഷ് ലുക്കിൽ ഗംഭീര മേക്കോവറുമായി ന്നാ താൻ കേസ് കൊട് നായിക ഗായത്രി ശങ്കർ; വീഡിയോ കാണാം

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ന്നാ താൻ കേസ് കൊടിലൂടെ വലിയ കയ്യടി നേടിയ ഒരു നായികാ താരമാണ് ഗായത്രി ശങ്കർ. തമിഴ്നാട് സ്വദേശിയായ ഈ നടി ഒരുപിടി തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. 2012 ഇൽ 18 വയസ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നടുവ്‌ല കൊഞ്ചം പാക്കാത കാണോം, പൊന്മാലയ് പൊഴുത്, റമ്മി, മത്താപ്പൂ, പുരിയാത പുതിർ, ഒരു നല്ല നാൾ പാത്തു സോൽറെൻ, സീതക്കത്തി, ചിത്തിരം പേശുതടി 2, സൂപ്പർ ഡീലക്സ്, കെ 13, ഒത്ത സെറുപ്പ്, തുഗ്ലക് ദർബാർ, വിക്രം, മാമനിതൻ ഇനീ ചിത്രങ്ങളും ചെയ്തു. വിജയ് സേതുപതിക്കൊപ്പമാണ് ഗായത്രി ശങ്കർ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. തന്റെ അഭിനയ ജീവിതത്തിൽ കൂടുതലും നാടൻ പെൺകുട്ടിയായി അഭിനയിച്ച ഗായത്രിയുടെ ഒരു സ്റ്റൈലിഷ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നോ മാൻസ് ലാൻഡ് ഫാഷൻ ഫിലിം എന്ന ഈ വീഡിയോയിൽ മോഡേൺ ലുക്കിൽ സ്റ്റൈലിഷ് വേഷത്തിലാണ് ഗായത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെൽവി ജെ സംവിധാനം ചെയ്ത ഈ വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് വിവേക് പ്രേംസിങ്, സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് പ്രേംരാജ് എന്നിവരാണ്. ടിന്റു ബി ആണ് ഈ വീഡിയോക്ക് വേണ്ടി ഗായത്രി ശങ്കറിനെ സ്റ്റൈൽ ചെയ്തത്. സംവിധായകൻ മെൽവി ജെ തന്നെ സെറ്റ് ഡിസൈനും ചെയ്ത ഈ വീഡിയോ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഈ വീഡിയോയിൽ വ്യത്യസ്ത മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗായത്രി ശങ്കർ, തനിക്ക് ഗ്ലാമറസ് കഥാപാത്രങ്ങളും ചേരുമെന്ന സൂചനയാണ് നൽകുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.