[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആഴക്കടലിൽ ഉല്ലാസ യാത്രയുമായി ഗോദ നായിക വാമിക ഗബ്ബി; വീഡിയോ കാണാം.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ പഞ്ചാബി സുന്ദരിയാണ് വാമിക ഗബ്ബി. ആ ചിത്രത്തിൽ ഈ നടി കാഴ്ചവെച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെയാണ് വാമിക കേരളത്തിൽ നിന്നും നേടിയത്. ഗോദക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ നായകനായ നയൻ എന്ന ചിത്രത്തിലും അഭിനയിച്ച വാമിക ഒട്ടേറെ ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ നടി പങ്കു വെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തുന്ന വീഡിയോയാണ് വാമിക പങ്കു വെച്ചിരിക്കുന്നത്. ദൂരെയുള്ള സ്വപ്നഭൂമിയിലേക്കു ഒഴുകി നീങ്ങുകയാണെന്നും വാമിക കുറിച്ചിട്ടുണ്ട്. ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസായാണ് വാമികയെ ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.

https://youtube.com/shorts/-Y9uvrfPYws

2007 ഇൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ജബ് വീ മെറ്റിൽ അഭിനയിച്ചു കൊണ്ടാണ് വാമിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ലവ് ആജ് കൽ, മോസം, ബിട്ടൂ ബോസ്, സിക്സ്റ്റീൻ, 83 എന്നീ ഹിന്ദി ചിത്രങ്ങളിലും വാമിക അഭിനയിച്ചിട്ടുണ്ട്. ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും, മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടിട്ടുള്ള വാമികയുടെ അടുത്ത റിലീസ് ഹിന്ദി ചിത്രമായ ഖൂഫിയ ആണ്. ഹോട്ട് സ്റ്റാർ സീരിസായ ഗ്രഹൻ, നെറ്റ്ഫ്ലിക്സ് സീരിസായ മായ്: എ മദേഴ്‌സ് റേജ്‌, മോഡേൺ ലവ് മുംബൈ എന്ന ആമസോൺ സീരിസ് എന്നിവയിലും അഭിനയിച്ചിട്ടുള്ള വാമിക അഭിനയിച്ചു പുറത്തു വരാനുള്ള പുതിയ സീരിസ്, നെറ്റ്ഫ്ലിക്സിന്റെ ബാഹുബലി:ബിഫോർ ദി ബിഗിനിംഗ് ആണ്.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 day ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.