നവാഗതൻ ആയ അശോക് ചന്ദ്രൻ ഈണം നൽകിയ വോക്കിങ് എവേ എന്ന ഗാനവും അതിന്റെ വീഡിയോയും ശ്രദ്ധ നേടുന്നു. സംഗീതത്തിന്റെ റോക്ക് വിഭാഗത്തിൽ പെടുന്ന ഒരു മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഒരുപിടി മികച്ച സംഗീത പ്രതിഭകൾ ആണ് ഈ ഗാനത്തിന്റെ പിന്നണിയിൽ ഉള്ളത്.
ബ്രോക്കൺ ലവ് അഥവാ നഷ്ട പ്രണയം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഈ ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സലിം മരുത് എം ആണ്. ഡിനു കളരിക്കൽ ദൃശ്യങ്ങൾ ഒരുക്കിയ ഈ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ആൻ സരിഗ, സുചിത് സുരേന്ദ്രൻ എന്നിവരാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നതും, ഇതിനു വരികൾ എഴുതിയിരിക്കുന്നതും സുചിത് സുരേന്ദ്രൻ തന്നെയാണ്.
സോജൻ ഗോമതി ഡ്രംസ് പ്ളേ ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ബാസ്സ് ഗിറ്റാർ വായിച്ചിരുന്നത് വിൽസൺ ചമ്മണി ആണ്. ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റ് ചെയ്തിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വേണ്ടി മിക്സിങ്, മാസ്റ്ററിങ് എന്നിവ ചെയ്തിരിക്കുന്നത് നിതിൻ കൂട്ടുങ്ങൽ ആണ്. സഫീർ ആണ് ഈ മ്യൂസിക് വീഡിയോയുടെ സംവിധാന സഹായി ആയി ജോലി ചെയ്തിരിക്കുന്നത്.
വളരെ വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ഈ ഗാനവും ഇതിന്റെ വീഡിയോയും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഏതായാലും വാലെന്റൈൻസ് ഡേയോട് അനുബന്ധിച്ചു ഇന്നലെ റിലീസ് ചെയ്ത ഈ ഗാനം ആസ്വാദകരുടെ മനസ്സിൽ തൊടും എന്നത് തീർച്ചയാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.