[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചൂളമടിക്കുന്ന ആ പിന്നണി ഗായകനാര് ?; കൗതുകകരമായ മത്സരവുമായി കുട്ടൻപിള്ളയുടെ ശിവരാത്രി മൂവി ടീം..!

പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രികൾ. ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ, ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.

ഇപ്പോഴിതാ കൗതുകകരമായ ഒരു മത്സരവുമായി എത്തിയിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽ ഒരു ചൂളം വിളി ശബ്ദം കേൾക്കാൻ സാധിക്കും. അത് മലയാളത്തിലെ ഏത് പിന്നണി ഗായകന്റെ ശബ്ദം ആണെന്ന് പ്രവചിക്കുക എന്നതാണ് മത്സരം.

ചിത്രത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ വീഡിയോയ്ക്ക് താഴെയാണ് ഉത്തരം കമന്റ് ചെയ്യേണ്ടത്. ശരി ഉത്തരം കമന്റ് ചെയ്യുന്ന വ്യക്തികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യശാലിക്കു ഈ ചിത്രത്തിന്റെ ദുബായിൽ നടക്കുന്ന പ്രീമിയർ ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

കമന്റ് രേഖപ്പെടുത്തേണ്ട അവസാന തിയതി ഫെബ്രുവരി 21 – 4PM ആണ് . ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് വേളയിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. അതുപോലെ തന്നെ പ്രേക്ഷകർക്ക് ഉത്തരം കൂടുതൽ ലളിതമാക്കാൻ വരും ദിവസങ്ങളിൽ പുറത്തുവരുന്ന ഉത്തര സൂചനകൾക്കായി കാത്തിരിക്കാനും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ പേജ് വഴി കൂടുതൽ സൂചനകൾ വരും ദിവസങ്ങളിൽ പുറത്തു വിടും.

കുട്ടൻ പിള്ള എന്ന മധ്യവയസ്‌കൻ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും സുരാജിനൊപ്പം അഭിനയിക്കുന്നുണ്ട്. ഫാസിൽ നാസർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. സംവിധായകൻ ജീൻ മാർക്കോസ് തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

14 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

14 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.