[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നഷ്ടപ്രണയത്തിന്റെ പുത്തൻ ഭാവവുമായെത്തിയ വോക്കിങ് എവേ പ്രേക്ഷക മനസ്സിലേക്ക്..!

നവാഗതൻ ആയ അശോക് ചന്ദ്രൻ ഈണം നൽകിയ വോക്കിങ് എവേ എന്ന ഗാനവും അതിന്റെ വീഡിയോയും ശ്രദ്ധ നേടുന്നു. സംഗീതത്തിന്റെ റോക്ക് വിഭാഗത്തിൽ പെടുന്ന ഒരു മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഒരുപിടി മികച്ച സംഗീത പ്രതിഭകൾ ആണ് ഈ ഗാനത്തിന്റെ പിന്നണിയിൽ ഉള്ളത്.

ബ്രോക്കൺ ലവ് അഥവാ നഷ്ട പ്രണയം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഈ ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സലിം മരുത് എം ആണ്. ഡിനു കളരിക്കൽ ദൃശ്യങ്ങൾ ഒരുക്കിയ ഈ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ആൻ സരിഗ, സുചിത് സുരേന്ദ്രൻ എന്നിവരാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നതും, ഇതിനു വരികൾ എഴുതിയിരിക്കുന്നതും സുചിത് സുരേന്ദ്രൻ തന്നെയാണ്.

സോജൻ ഗോമതി ഡ്രംസ് പ്ളേ ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ബാസ്സ് ഗിറ്റാർ വായിച്ചിരുന്നത് വിൽ‌സൺ ചമ്മണി ആണ്. ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റ് ചെയ്തിരിക്കുന്ന മ്യൂസിക് വീഡിയോക്ക് വേണ്ടി മിക്സിങ്, മാസ്റ്ററിങ് എന്നിവ ചെയ്തിരിക്കുന്നത് നിതിൻ കൂട്ടുങ്ങൽ ആണ്. സഫീർ ആണ് ഈ മ്യൂസിക് വീഡിയോയുടെ സംവിധാന സഹായി ആയി ജോലി ചെയ്തിരിക്കുന്നത്.

വളരെ വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ഈ ഗാനവും ഇതിന്റെ വീഡിയോയും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഏതായാലും വാലെന്റൈൻസ് ഡേയോട് അനുബന്ധിച്ചു ഇന്നലെ റിലീസ് ചെയ്ത ഈ ഗാനം ആസ്വാദകരുടെ മനസ്സിൽ തൊടും എന്നത് തീർച്ചയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.