മലയാളത്തിന്റെ മെഗാ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനായ യുവ താരമാണ്. നായകനായി എത്തിയ ആദി എന്ന ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയമാക്കിയ പ്രണവ് കയ്യടി നേടിയത് ആ ചിത്രത്തിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടാണ്. പാർക്കർ എന്ന സംഘട്ടന രീതിയിൽ ഗംഭീര മികവ് പുലർത്തുന്ന പ്രണവ്, ജിംനാസ്റ്റിക്‌സ്, പാർവതാരോഹണം എന്നിവയിലും പരിശീലനം നേടിയ വ്യക്തിയാണ്. എന്നാൽ ഇപ്പോഴിതാ പ്രണവിന് പിന്നാലെ സഹോദരിയായ വിസ്മയയും ആയോധന കലയിൽ പരിശീലനം നേടുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യ ലോക്ക് ഡൗണിലാണെങ്കിലും വിസ്മയ ഇപ്പോഴുള്ളത് തായ്ലാൻഡിലാണ്.
അവിടെ വെച്ചു മുയ് തായ് എന്ന ആയോധന കലയാണ് വിസ്മയ മോഹൻലാൽ പരിശീലിക്കുന്നത്. വിസ്മയ തന്നെയാണ് താൻ അത് പരിശീലിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മായ എന്നു വിളിക്കുന്ന വിസ്മയ പഠനത്തിന്റെ ഭാഗമായാണ് വിദേശത്തേക്ക് പോയത്. ഒരു കലാകാരി കൂടിയായ വിസ്മയ മോഹൻലാൽ താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്തിരുന്നു. ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്നാണ് വിസ്മയ പ്രസിദ്ധീകരിച്ച ബുക്കിന്റെ പേര്. തന്റെ ബുക്കിന്റെ കവർ പേജ് അടക്കം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ട് വിസ്മയ തന്നെയാണ് ഈ കഴിഞ്ഞ ജനുവരിയിൽ ബുക് പ്രസിദ്ധീകരിക്കുന്ന വിവരം ഏവരുമായും പങ്കു വെച്ചത്. കുറച്ചു കാലം മുൻപ് വരേയും അധികമൊന്നും പൊതു പരിപാടികളിലും മറ്റും വിസ്മയ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. കുറച്ചു നാൾ മുൻപ് മോഹൻലാൽ മകൾക്ക് ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ടിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.