[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രൊഫസറായി ദളപതി വിജയ്; തിരഞ്ഞെടുത്തത് മണി ഹെയ്‌സ്റ്റ് സംവിധായകൻ അലക്സ് റോഡ്രിഗോ..!

ഇപ്പോൾ ലോകം മുഴുവൻ ശ്രദ്ധ നേടിയെടുത്ത സൂപ്പർ ഹിറ്റ് വെബ് സീരീസാണ് സ്പാനിഷ് വെബ് സീരിസായ ലാ കാസ ഡി പാപ്പേൽ. ഈ വെബ് സീരിസ് മണി ഹെയ്‌സ്റ്റ് എന്ന പേരിൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിക്സിലൂടെ നാല് സീസണുകളായി പുറത്തു വരികയും എല്ലായിടത്തും വമ്പൻ സ്വീകരണം നേടിയെടുക്കുകയും ചെയ്തു. കേരളത്തിലും വമ്പൻ ജനപ്രീതി നേടിയെടുത്ത ഈ വെബ് സീരിസിന്റെ അഞ്ചാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ വെബ് സീരീസുകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ. അതിനിടയിൽ ഈ വെബ് സീരിസിലെ കഥാപാത്രങ്ങൾ നമ്മുക്ക് പരിചിതരായ നടൻമാർ ആയിരുന്നെങ്കിൽ എന്ന ചിന്തയിൽ നിന്ന് ഇതിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിൽ ഉള്ള നമ്മുടെ പല നടന്മാരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മണി ഹെയ്‌സ്‌റ്റിലെ കേന്ദ്ര കഥാപാത്രമായ പ്രൊഫസ്സർ തന്നെയാണ് ഏറ്റവും ജനപ്രീതിയാർജിച്ച കഥാപാത്രവും. അൽവാരോ മോർട്ടെ എന്ന നടൻ അഭിനയിച്ച ഈ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള പല മലയാള, തമിഴ് നടന്മാരുടെയും ചിത്രങ്ങൾ തപ്പിയെടുത്തു ട്രോളന്മാർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി.

എന്നാൽ ഈ വെബ് സീരിസിന്റെ സംവിധായകനായ അലക്സ് റോഡ്രിഗോയുമായി കഴിഞ്ഞ ദിവസം ബിഹൈൻഡ് വുഡ്‌സ് നടത്തിയ ഓൺലൈൻ വീഡിയോ ചാറ്റിൽ അവതാരകൻ ആറു താരങ്ങളുടെ ചിത്രം റോഡ്രിഗോയെ കാണിച്ചിട്ട് അവരിൽ ആരെയാവും ലുക്ക് വെച്ച് പ്രൊഫസറായി തിരഞ്ഞെടുക്കുക എന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം തിരഞ്ഞെടുത്തത് ദളപതി വിജയ്‌യുടെ ചിത്രമായിരുന്നു. പ്രൊഫസറുടെ ലുക്കിൽ ഉള്ള വിജയ്‌യുടെ ചിത്രം തിരഞ്ഞെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞതും ലുക്കിലുള്ള സാമ്യമാണ്. വിജയ് കൂടാതെ അജിത്, മഹേഷ് ബാബു, സൂര്യ, ഷാരൂഖ് ഖാൻ, രൺവീർ സിങ് എന്നിവരുടേയും ചിത്രങ്ങൾ അവതാരകൻ അലക്സ് റോഡ്രിഗോയെ കാണിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.