[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രണവിന് പിന്നാലെ ആയോധന കലയിൽ അഭ്യാസം നേടി വിസ്മയ മോഹൻലാലും..!

മലയാളത്തിന്റെ മെഗാ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതനായ യുവ താരമാണ്. നായകനായി എത്തിയ ആദി എന്ന ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയമാക്കിയ പ്രണവ് കയ്യടി നേടിയത് ആ ചിത്രത്തിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടാണ്. പാർക്കർ എന്ന സംഘട്ടന രീതിയിൽ ഗംഭീര മികവ് പുലർത്തുന്ന പ്രണവ്, ജിംനാസ്റ്റിക്‌സ്, പാർവതാരോഹണം എന്നിവയിലും പരിശീലനം നേടിയ വ്യക്തിയാണ്. എന്നാൽ ഇപ്പോഴിതാ പ്രണവിന് പിന്നാലെ സഹോദരിയായ വിസ്മയയും ആയോധന കലയിൽ പരിശീലനം നേടുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യ ലോക്ക് ഡൗണിലാണെങ്കിലും വിസ്മയ ഇപ്പോഴുള്ളത് തായ്ലാൻഡിലാണ്.

അവിടെ വെച്ചു മുയ് തായ് എന്ന ആയോധന കലയാണ് വിസ്മയ മോഹൻലാൽ പരിശീലിക്കുന്നത്. വിസ്മയ തന്നെയാണ് താൻ അത് പരിശീലിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മായ എന്നു വിളിക്കുന്ന വിസ്മയ പഠനത്തിന്റെ ഭാഗമായാണ് വിദേശത്തേക്ക് പോയത്. ഒരു കലാകാരി കൂടിയായ വിസ്മയ മോഹൻലാൽ താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്തിരുന്നു. ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്നാണ് വിസ്മയ പ്രസിദ്ധീകരിച്ച ബുക്കിന്റെ പേര്‌. തന്റെ ബുക്കിന്റെ കവർ പേജ് അടക്കം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ട് വിസ്മയ തന്നെയാണ് ഈ കഴിഞ്ഞ ജനുവരിയിൽ ബുക് പ്രസിദ്ധീകരിക്കുന്ന വിവരം ഏവരുമായും പങ്കു വെച്ചത്. കുറച്ചു കാലം മുൻപ് വരേയും അധികമൊന്നും പൊതു പരിപാടികളിലും മറ്റും വിസ്മയ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. കുറച്ചു നാൾ മുൻപ് മോഹൻലാൽ മകൾക്ക് ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ടിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.