തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹരചയിതാവായും അതിലെ രസകരമായ ഒരു വേഷം ചെയ്‌തും വലിയ ശ്രദ്ധ നേടിയ ആളാണ് ഡിനോയ് പൗലോസ്. ബ്ലോക്ക്ബസ്റ്ററായ ആ ചിത്രത്തിന് ശേഷം ഡിനോയ് പൗലോസിനെ നമ്മൾ കണ്ടത് പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലൂടെയാണ്. അതിലെ നായക വേഷം ചെയ്ത ഡിനോയ് തന്നെയാണ് ആ ചിത്രത്തിന് തിരക്കഥ രചിച്ചതും. ഏതായാലും ഈ രണ്ടു ചിത്രങ്ങളും ഡിനോയ് പൗലോസിന് മികച്ച ജനപ്രീതിയാണ് നേടിക്കൊടുത്തത്. ഇപ്പോഴിതാ ഡിനോയ് നായകനായെത്തുന്ന പുതിയ ചിത്രം വരികയാണ്. വിശുദ്ധ മെജോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ലിജോ മോൾ ജോസാണ്. നവാഗതനായ കിരൺ ആൻറണി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചതും നായകനായ ഡിനോയ് പൗലോസ് തന്നെയാണ്. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
ഡിനോയ്, ലിജോ മോൾ കഥാപാത്രങ്ങളുടെ പ്രണയം കാണിച്ചു തരുന്ന രസകരമായ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ നായകനായ മാത്യു തോമസ്, ബൈജു എഴുപുന്ന, ഈനിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത എഡിറ്ററായ ഷമീർ മുഹമ്മദും, പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ ടി ജോണും, വിനോദ് ഷൊർണൂരും ചേർന്നാണ്. ചിത്രത്തിൻറെ നിർമ്മാതാവു കൂടിയായ ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദും ഇതിനു സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസുമാണ്. കലപില കാര്യം പറയണ കണ്ണ് എന്ന വരികളോടെ തുടങ്ങുന്ന, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സുഹൈൽ കോയയും, ഈ ഗാനമാലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദുമാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് ഈ റൊമാന്റിക് കോമഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.