മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഒരു മാസ്സ് ക്രൈം ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം ജൂൺ മുപ്പതിന് റിലീസ് ചെയ്യുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടെങ്കിലും ഒഫീഷ്യൽ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏതായാലും കഴിഞ്ഞ ദിവസം പുറത്തു വന്ന ഇതിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന തീപ്പൊരി പോലീസ് ഓഫീസറായി സുരേഷ് ഗോപിയെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ ജെ ഷാൻ ആണ്.
നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. വലിയ ബഡ്ജറ്റിലൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന പാപ്പന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്,ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി എന്നിവരാണ്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.