തമിഴിലെ യുവ സൂപ്പർ താരമായ വിശാൽ നായകനാവുന്ന പുതിയ ചിത്രം ലാത്തി ഈ ഡിസംബർ മാസം റിലീസിന് ഒരുങ്ങുകയാണ്. 5 ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. 5 ഭാഷകളിൽ വന്ന ഇതിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ നേടിയതിന് പിന്നാലെ, ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ആക്ഷൻ നിറഞ്ഞ ടീസർ എന്നിവയും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ട്രെയ്‌ലർ കൂടി റീലീസ് ആയിരിക്കുകയാണ്. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് വിശാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഈ ട്രെയ്‌ലർ നമ്മുക്ക് നൽകുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തി ഒരു ആക്ഷൻ വിസ്മയമായി മാറാൻ സാധ്യത ഉണ്ടെന്നും ട്രെയ്‌ലറിൽ കാണാൻ സാധിക്കുന്ന ഗംഭീര ആക്ഷൻ സീനുകൾ നമ്മളോട് പറയുന്നു.
തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം, തമിഴിലെ നായക നടന്മാരായ, ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. മുൻപ് സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കളാണ് ഇവർ. നവാഗതനായ ഏ. വിനോദ് കുമാർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്, ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവർ ഛായാഗ്രഹണവും, യുവാൻ ശങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ലാത്തി എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്തും, ഇതിലെ കിടിലൻ ആക്ഷൻ ഒരുക്കിയത് പീറ്റർ ഹെയ്‌നുമാണ്. ഈ ചിത്രത്തിൽ വൈകാരിക മുഹൂർത്തങ്ങൾക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.