തമിഴകത്തിന്റെ തലൈവർ സൂപ്പർ സ്റ്റാർ രജനികാന്ത് ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി, അദ്ദേഹം ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ജയിലർ എന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റാണ് ആരാധകർക്കായി പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് പുറത്ത് വന്ന ഇതിന്റെ ടീസറിലൂടെ രജനികാന്ത് കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി ആണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. തന്റെ പ്രായത്തിനൊത്ത കഥാപാത്രമാണ് അദ്ദേഹമിതിൽ ചെയ്യുന്നതെന്ന സൂചനയാണ് ഈ പോസ്റ്റർ തന്നത്. രമ്യ കൃഷ്ണനും ശക്തമായ ഒരു വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ജയിലറിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
ശിവ ഒരുക്കിയ അണ്ണാത്തെയ്ക്കു ശേഷം രജനികാന്ത് നായകനായി എത്തുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ 169 ആം ചിത്രം കൂടിയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. രജനികാന്ത്, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ എന്നിവർ കൂടാതെ യോഗി ബാബു, മലയാള നടൻ വിനായകൻ, വസന്ത് രവി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ആർ നിർമ്മൽ എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് രജനികാന്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണെന്ന വാർത്തകളും വരുന്നുണ്ട്. ഇന്ന് പുറത്ത് വന്നിരിക്കുന്ന ഈ ടീസറിന്റെ മറ്റൊരു ഹൈലൈറ്റ് അനിരുദ്ധ് രവിചന്ദർ ഒരുക്കിയ കിടിലൻ പശ്ചാത്തല സംഗീതമാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.