ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ വീരേന്ദർ സെവാഗ് കളിക്കളത്തിലെ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ട ആൾ ആണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സെവാഗ്. ട്വിറ്ററിൽ കൂടിയുള്ള സെവാഗ് സ്പെഷ്യൽ ട്രോൾ മോഡൽ ട്വീറ്റുകൾ ഇപ്പോൾ ഏറെ പ്രശസ്തമാണ്. സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ സെലിബ്രിറ്റി ട്രോളൻ എന്നാണ് ആരാധകർ സേവാഗിനെ വിളിക്കുന്നത്. വളരെ രസകരമായ കമന്റുകളും അഭിപ്രായ പ്രകടനകളുമായി സെവാഗ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ സെവാഗിന്റെ ഒരു ടിക് ടോക് വീഡിയോ മലയാള സിനിമാ പ്രേമികളുടേയും മോഹൻലാൽ ആരാധകരുടേയും ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചുവടു വെച്ച ഒരു റീമിക്സ് ഗാനമാണ് അൻവർ റഷീദ് സംവിധാനം ചെയ്ത ചോട്ടാ മുംബൈ എന്ന സിനിമയിലെ ചെട്ടികുളങ്ങര എന്ന ഗാനം. ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ രസകരമായ ഒരു വ്യായാമ മുറ ചെയ്യുന്ന സെവാഗിന്റെ ടിക് ടോക് വീഡിയോ ആണ് വൈറൽ ആവുന്നത്.
മോഹൻലാലിന്റെ മാത്രമല്ല, സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സെവാഗിന്റെ മറ്റൊരു ടിക് ടോക് വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലിന് എല്ലാ വർഷവും കൃത്യമായി ജന്മദിന ആശംസകൾ അറിയിക്കുന്ന ആളാണ് സെവാഗ്. അതുപോലെ തിരിച്ചു മോഹൻലാൽ സെവാഗിന് വിഷ് ചെയ്തതും സെവാഗ് അതിനു നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തതുമെല്ലാം ഇരുവരുടെയും ആരാധകർ ആഘോഷമാക്കിയിരുന്നു. ട്വിറ്ററിന് പുറമെ ടിക് ടോക്കിലും ഇനി സെവാഗിന് ആരാധകർ കൂടുമെന്നുറപ്പ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.