[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നടിപ്പിൻ നായകന് ജന്മദിന ആശംസകളുമായി നടന വിസ്മയം; ആഘോഷമാക്കി ആരാധകർ..!

തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള സൂര്യ ആരാധകരും സിനിമാ പ്രേമികളും. ഇന്നലെ മുതൽ തന്നെ സിനിമാ പ്രേമികളും സൂര്യ ആരാധകരും സിനിമ മേഖലയിലെ പ്രമുഖരും സൂര്യക്ക് ജന്മദിന ആശംസകളുമായി രംഗത്ത് വന്നു. ഇപ്പോഴിതാ സൂര്യക്ക് ജന്മദിന ആശംസയുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ ആണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിച്ചതു. ഒരു കടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ് സൂര്യ. അത് പലപ്പോഴും പബ്ലിക് ആയി തന്നെ സൂര്യ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അടുത്ത മാസം മോഹൻലാൽ- സൂര്യ ടീം ആദ്യമായി ഒന്നിച്ച തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. കെ വി ആനന്ദ് ഒരുക്കിയ കാക്കാൻ എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ- സൂര്യ ടീം ഒന്നിച്ചത്.

ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാലും അദ്ദേഹത്തിന്റെ അംഗ രക്ഷകനായ എൻ എസ് ജി കമാൻഡോ ആയി സൂര്യയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സായ്‌യേഷ നായികാ വേഷത്തിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ മകൻ ആയി എത്തുന്നത് ആര്യ ആണ്. ബൊമൻ ഇറാനി, സമുദ്രക്കനി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹാരിസ് ജയരാജ്ഉം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്സും ആണ്. രണ്ടു ദിവസം മുൻപാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നിയിൽ വെച്ച് നടന്നത്. തന്റെ നാൽപ്പതു വർഷത്തെ അഭിനയ ജീവിതത്തിൽ താൻ കണ്ടിട്ടുള്ള സഹ അഭിനേതാക്കളിൽ കഥാപാത്രത്തിനായി ഏറ്റവും കൂടുതൽ ആത്മാർപ്പണം ചെയ്യുന്ന ഒരാൾ ആണ് സൂര്യ എന്നാണ് മോഹൻലാൽ പറഞ്ഞത്

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.