ജയറാമിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മൈ ഗ്രെറ്റ് ഗ്രാൻഡ് ഫാദർ. അനീഷ് അൻവറാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഷാനി ഗാദറാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റർട്ടയിനർ എന്ന നിലയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗ്രാൻഡ് ഫാദറിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. നടൻ ജയസൂര്യയാണ് ഈ ഗാനം ഇന്നലെ പുറത്തുവിട്ടത്. ‘കുമ്പളങ്ങ കട്ടത്’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജാസി ഗിഫ്റ്റ്, ശങ്കർ, വിഷ്ണു മോഹൻ സിത്താര, മിഥുൻ എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീശു രാമചന്ദ്രൻ, വിഷ്ണു മോഹൻ സിത്താര എന്നിവർ ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്.
ഗ്രാൻഡ് ഫാദർ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. ഊഴം സിനിമയിലൂടെ ശ്രദ്ധേയയായ ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബൈജു, വിജയരാഘവൻ, സെന്തിൽ കൃഷ്ണ, സുരഭി സന്തോഷ്,ഷറഫുദീൻ, ധർമജൻ,ദിലീഷ് പോത്തൻ, സാജൻ പല്ലുരുത്തി, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, മല്ലിക സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.