പ്രശസ്ത ഹാസ്യ താരം ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഉടൻ തന്നെ റിലീസിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു അടിപൊളി പാട്ട് കൂടി റിലീസ് ചെയ്തു കഴിഞ്ഞു. മലയുടെ മേലേക്കാവിൽ എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു കിടിലൻ ഉത്സവ ഗാനമായാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ മാധവ്, മണിക്കുട്ടൻ എന്നിവർ തകർത്താടിയിരിക്കുന്ന ഈ പാട്ടിന്റെ മറ്റൊരു സവിശേഷത രസകരമായ ഡാൻസുമായി പ്രത്യക്ഷപ്പെടുന്ന ഹരിശ്രീ അശോകൻ തന്നെയാണ്. ഒരുപാട് കാലത്തിനു ശേഷമാണ് ഇത്രയും എനർജിയിൽ നമ്മൾ ഹരിശ്രീ അശോകനെ കാണുന്നത് എന്ന് എടുത്തു പറയേണ്ടി വരും.
ഇവർക്കൊപ്പം മനോജ് കെ ജയൻ, ബിജു കുട്ടൻ, ദീപക്, ടിനി ടോം, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ഈ അടിപൊളി ഗാനത്തിൽ ചുവടു വെക്കുന്നുണ്ട്. രാജീവ് ആലുങ്കൽ വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നാദിർഷ ആണ്. അഫ്സൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് യുവ രചയിതാക്കളായ രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നാണ്. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ദീപക്, ധർമജൻ, ബിജു കുട്ടൻ , മനോജ് കെ ജയൻ, ടിനി ടോം, ഇന്നസെന്റ്, ബൈജു, കലാഭവൻ ഷാജോൺ, സലിം കുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, മാല പാർവതി, സുരഭി സന്തോഷ്, മമിതാ ബൈജു, രേഷ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ആൽബി ആന്റണി ആണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.