[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഷാരൂഖിനെയും വീഴ്ത്തി ജനപ്രിയ നായകൻ; ബാലൻ വക്കീലിന്റെ വേഷം ചെയ്യാനൊരുങ്ങി കിംഗ്‌ ഖാനും

സൂപ്പർ വിജയം നേടി മുന്നേറുന്ന മലയാള ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ ഇനി ബോളിവുഡിലേക്ക് പോവുകയാണ്. ജനപ്രിയ നായകൻ ദിലീപ് നായകനായ ഈ ഫാമിലി ത്രില്ലെർ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണൻ ആണ്. ബോളിവുഡ് നിർമ്മാണ വിതരണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ നിർമ്മിച്ച ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഇവർ വഴി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ  ഈ ചിത്രത്തെ കുറിച്ച് അറിയുകയും ഇതിലെ കേന്ദ്ര കഥാപാത്രത്തെയും ഇതിന്റെ തിരക്കഥയും ഏറെ ഇഷ്ട്ടപെട്ട അദ്ദേഹം ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള താല്പര്യം കാണിക്കുകയും ചെയ്തു എന്നാണ് സൂചന. വിക്കുള്ള ബാലകൃഷ്ണൻ എന്ന വക്കീൽ ആയാണ് ദിലീപ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

ദിലീപ് ആദ്യമായാണ് വിക്കൻ ആയി അഭിനയിച്ചത് എങ്കിലും ഷാരൂഖ് ഖാൻ മുൻപും ഇത്തരം വേഷം ചെയ്തിട്ടുണ്ട്. സൂപ്പർ ഹിറ്റായ ഡർ  എന്ന ചിത്രത്തിൽ ആണ് അദ്ദേഹം വിക്കൻ ആയി അഭിനയിച്ചിട്ടുള്ളത്. ആ ചിത്രം കേരളത്തിലും പ്രേക്ഷകർ ഏറെ സ്വീകരിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഏതായാലും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ വമ്പൻ വിജയമാണ് നേടുന്നത്. ബോളിവുഡിൽ ഇപ്പോൾ തുടർ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന ഷാരുഖ് ഖാന് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരു വലിയ വിജയം സമ്മാനിക്കുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകർ. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ കോടതി സമക്ഷം ബാലൻ വക്കീലിൽ കയ്യടി നേടിയ മറ്റൊരു താരം സിദ്ദിഖ് ആണ് . 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.