നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രം തെന്നിന്ത്യയിൽ വലിയ ട്രെൻഡായി മാറിയ ചിത്രമായിരുന്നു. പ്രശസ്ത താരങ്ങളായ മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്ത ഈ ചിത്രം അഞ്ചു വർഷം മുൻപാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഇതിന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. തമിഴ് ഒരുക്കിയ പുഷ്കർ- ഗായത്രി ടീം തന്നെയാണ് ഈ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്യുന്ന ഈ ഹിന്ദി റീമേക്കിന്റെ കാരക്ടർ പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വന്നിരിക്കുകയാണ്. പരാജയങ്ങളിൽപ്പെട്ടുഴറുന്ന ബോളിവുഡിന് പുതുജീവൻ നല്കാൻ ഈ ചിത്രത്തിന് കഴിയുമെന്ന സൂചനയാണ് ഈ ടീസർ നമ്മുക്ക് നൽകുന്നത്.
വിക്രമായി പോലീസ് ഓഫീസർ റോളിൽ സെയ്ഫ് അലി ഖാൻ എത്തുമ്പോൾ വേദ എന്ന ഗ്യാങ്സ്റ്റർ ആയാണ് ഹൃതിക് റോഷൻ അഭിനയിച്ചിരിക്കുന്നത്. ഭൂഷൺ കുമാറിന്റെ ടി സീരിസ്, റിലയൻസ് എന്റെർറ്റൈന്മെന്റ്സ്, ഫ്രൈഡേ ഫിലിം വർക്സ്, എസ് ശശികാന്തിന്റെ വൈ നോട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിൽ രാധിക ആപ്തെയാണ് നായിക വേഷം ചെയ്യുന്നത്. രോഹിത് സറഫ്, യോഗിത ബിഹാനി, ശരിബ് ഹാഷ്മി, സത്യദേവ് മിശ്ര എന്നിവരും ഇതിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു പക്കാ ആക്ഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ മുപ്പതിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.