നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രം അഞ്ച് വർഷം മുൻപ് തെന്നിന്ത്യൻ സിനിമയിലുണ്ടാക്കിയ ഓളം വളരെ വലുതാണ്. പ്രശസ്ത താരങ്ങളായ മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്ത ഈ ചിത്രം തെന്നിന്ത്യയിൽ ട്രെൻഡ് സെറ്ററായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്തത്തിന്റെ ഹിന്ദി റീമേക്ക് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. തമിഴ് ഒരുക്കിയ പുഷ്കർ- ഗായത്രി ടീം തന്നെ ഒരുക്കിയ ഈ ഹിന്ദി റീമേക്കിൽ ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ടൈറ്റിൽ വേഷങ്ങൾ ചെയ്യുന്നത്. വിക്രമായി പോലീസ് ഓഫീസർ റോളിൽ സെയ്ഫ് അലി ഖാൻ എത്തുമ്പോൾ വേദ എന്ന ഗ്യാങ്സ്റ്റർ ആയാണ് ഹൃതിക് റോഷൻ എത്തിയിരിക്കുന്നത്. സെപ്റ്റംബർ മുപ്പതിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് റിലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രൈലെർ ഇപ്പോൾ നാലരകോടിയിലേറെ കാഴ്ചക്കാരെ നേടി യൂട്യൂബിൽ തരംഗമായി നിൽക്കുകയാണ്.
ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരുടെ പ്രകടനം തന്നെയാണ് ഈ ട്രൈലറിന്റെ ഹൈലൈറ്റ്. നേരത്തെ ഇതിന്റെ ടീസറും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഭൂഷൺ കുമാറിന്റെ ടി സീരിസ്, റിലയൻസ് എന്റെർറ്റൈന്മെന്റ്സ്, ഫ്രൈഡേ ഫിലിം വർക്സ്, എസ് ശശികാന്തിന്റെ വൈ നോട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിൽ രാധിക ആപ്തെയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. രോഹിത് സറഫ്, യോഗിത ബിഹാനി, ശരിബ് ഹാഷ്മി, സത്യദേവ് മിശ്ര എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്, തമിഴിൽ സാം സി എസ് ഒരുക്കിയ അതേ പശ്‌ചാത്തല സംഗീതം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.