[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രജനികാന്തിന്റെ വില്ലനായി അരവിന്ദ് സ്വാമി

സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിലാണ്. കോലമാവ്‌ കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രം രജനികാന്തിന്റെ 169 ആം ചിത്രമാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദര് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, യോഗി ബാബു, തമന്ന, വിനായകൻ എന്നിവരും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനായി എത്താൻ പോകുന്ന, അദ്ദേഹത്തിന്റെ 170 ആം ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്. തമിഴിലെ യുവ സൂപ്പർ താരമായ ശിവകാർത്തികേയനെ നായകനാക്കിയൊരുക്കിയ ഡോൺ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സിബി ചക്രവർത്തിയാണ് അടുത്ത രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സൂചന.

ഇപ്പോഴിതാ ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യാൻ പോകുന്നത് തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാളായ അരവിന്ദ് സ്വാമിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. വാർത്തകൾ സത്യമാണെങ്കിൽ, 31 വർഷത്തിന് ശേഷമാണ് രജനികാന്തും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത ദളപതി ആണ് ഇരുവരും നേരത്തെ ഒരുമിച്ചഭിനയിച്ച ചിത്രം. 1991 ഇൽ റിലീസ് ചെയ്ത ആ ചിത്രത്തിൽ രജനികാന്തിന്റെ അനുജന്റെ വേഷമാണ് അരവിന്ദ് സ്വാമി ചെയ്തത്. ഒരു ഇടവേളയ്ക്കു ശേഷമുള്ള തന്റെ തിരിച്ചു വരവിൽ ഗംഭീരമായ ഒട്ടേറേ വില്ലൻ വേഷങ്ങളാണ് അരവിന്ദ് സ്വാമി ചെയ്തത്. അത്കൊണ്ട് തന്നെ സൂപ്പർസ്റ്റാറിന്റെ വില്ലനായി അരവിന്ദ് സ്വാമിയെത്തുന്നത് കാത്തിരിക്കുകയാണിപ്പോൾ രജനികാന്ത് ആരാധകർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.