തെന്നിന്ത്യൻ സിനിമാലോകമൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകൻ കമൽ ഹാസൻ നായകനായ വിക്രം. മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം കാത്തിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്ന് ഇതിന്റെ താരനിരതന്നെയാണ്. ഉലകനായകൻ കമൽഹാസന് പുറമെ മലയാള യുവ താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, അതിഥി വേഷം ചെയ്തു കൊണ്ട് നടിപ്പിന് നായകൻ സൂര്യ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. അവരോടൊപ്പം ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഇപ്പോഴിതാ വിക്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും തീപ്പൊരി സീനുകളും നിറഞ്ഞ ഒരു പക്കാ ആക്ഷൻ എന്റർടൈനറാണ് വിക്രമെന്ന സൂചനയാണ് ട്രൈലെർ നൽകുന്നത്. അതുപോലെ തന്നെ ട്രെയിലറിലെ പഞ്ച് ഡയലോഗുകളും പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്.
ഒരു കംപ്ലീറ്റ് ഉലകനായകൻ ഷോയാണ് ട്രൈലെർ എന്ന് പറയുമ്പോഴും മറ്റുള്ളവർക്കും ശ്കതമായ സാന്നിധ്യമറിയിക്കാൻ കഴിയുന്ന ചിത്രമായിരിക്കുമിതെന്നും ഈ ട്രൈലെർ കാണിച്ചു തരുന്നുണ്ട്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. ട്രൈലെർ ലോഞ്ചിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ഇന്ന് നടന്നു. നേരത്തെ റിലീസ് ചെയ്ത ഇതിലെ ഒരു ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ജൂൺ മൂന്നിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.