തമിഴ് സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പാ രഞ്ജിത്. അട്ടകത്തി, മദ്രാസ്, കബാലി, കാലാ, സർപ്പട്ട പരമ്പരയ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ പാ രഞ്ജിത് ഒരു നിർമ്മാതാവെന്ന നിലയിലും ഒരുപിടി ഗംഭീര ചിത്രങ്ങളാണ് നമ്മുക്ക് മുന്നിലെത്തിച്ചിട്ടുള്ളത്. പരിയേറും പെരുമാൾ, ഇരണ്ടാം ഉലഗപ്പോരിന് കടയ്‌സി ഗുണ്ട്, റൈറ്റർ, കുതിരൈവാൽ എന്നീ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. ഇപ്പോഴിതാ, ഉലക നായകൻ കമൽ ഹാസനെ നായകനാക്കി താനൊരു ചിത്രമൊരുക്കാൻ പോകുകയാണെന്നും മധുരയുടെ പശ്ചാത്തലത്തിലാകും ആ ചിത്രമൊരുക്കുകയെന്നും പാ രഞ്ജിത് വെളിപ്പെടുത്തിയിരിക്കുകയാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജൊരുക്കിയ വിക്രം എന്ന ചിത്രത്തിന്റെ ട്രൈലെർ, ഓഡിയോ എന്നിവ ലോഞ്ച് ചെയ്ത ചടങ്ങിലാണ് ഈ പുതിയ ചിത്രത്തെ കുറിച്ച് പാ രഞ്ജിത് സൂചിപ്പിച്ചത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ജൂൺ മൂന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. കമൽഹാസന് പുറമെ മലയാള യുവ താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, അതിഥി വേഷം ചെയ്തുകൊണ്ട് നടിപ്പിന് നായകൻ സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമ്മിച്ച ചിത്രം കൂടിയാണ് വിക്രം.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.