മക്കൾ സെൽവൻ വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ ത്യാഗരാജൻ കുമാര രാജ ഒരുക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിൽ, സാമന്ത , രമ്യ കൃഷ്ണൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു നാൾ മുന്നേ റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തു. തന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും നമ്മളെ വിസ്മയിപ്പിക്കുന്ന വിജയ് സേതുപതി ഈ ചിത്രത്തിൽ ശില്പ എന്ന് പേരുള്ള ഒരു ട്രാൻസ്‌ജെൻഡർ ആയാണ് അഭിനയിക്കുന്നത്. ആ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ആ ഗെറ്റപ്പിലുള്ള വിജയ് സേതുപതിയുടെ ഒരു വീഡിയോ ആണ്.
ട്രാൻസ്ജെൻഡറിന്റെ ഗെറ്റപ്പിൽ സംവിധായകന്റെ നിർദേശം അനുസരിച്ചു നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. വീഡിയോ ഈ റിപ്പോർട്ടിനൊപ്പം ഇവിടെ നൽകിയിട്ടുണ്ട്. വിജയ് സേതുപതി- ഫഹദ് ഫാസിൽ ടീം ആദ്യമായി ഒന്നിച്ച ചിത്രമാണ് ഇത്. അതുപോലെ തന്നെ ആദ്യമായാണ് വിജയ് സേതുപതി – സാമന്ത ടീമും ഒന്നിക്കുന്നത്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻ പ്ളേ ഒരുക്കിയിരിക്കുന്നത് മിസ്കിനും നളൻ കുമാര സാമിയും നീലൻ കെ ശേഖറും ചേർന്നാണ്. യുവാൻ ശങ്കർ രാജ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവർ ചേർന്നാണ്. സത്യരാജ് നടരാജൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം തീയേറ്ററുകളിൽ എത്തും. സീതാകത്തി എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.