[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ..!

ആന്റണി വർഗീസിനെ നായകനാക്കി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം ഒരുക്കി മലയാള സിനിമയിൽ അരങ്ങേറിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ ഒരുപോലെ നേടിയെടുത്ത ഒന്നാണ്. ഇപ്പോൾ ടിനു പാപ്പച്ചൻ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

പൃഥ്വിരാജ് നായകനാവുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഒരു മാസ്സ് ത്രില്ലെർ ആയിരിക്കും എന്നാണ് സൂചന. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി അവസാനത്തോടെ തുടങ്ങാൻ ആണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. മോഹൻലാലിനെ നായകനാക്കി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫർ ഒരുക്കുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. നവംബർ അവസാന വാരത്തോടെ ഷൂട്ടിംഗ് പൂർത്തിയാകുന്ന ലൂസിഫറിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും തീർത്തതിന് ശേഷം ആവും പൃഥ്വിരാജ് ടിനു പാപ്പച്ചൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം, ബിഗ് ബജറ്റ് ചിത്രമായ കാളിയൻ, കലാഭവൻ ഷാജോൺ സംവിധാനം ചെയ്യാൻ പോകുന്ന ബ്രദേഴ്‌സ് ഡേ എന്നിവയാണ് പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പൃഥ്വിരാജ് ആണ് നായകൻ എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.