ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മഡ് റേസ് ചിത്രമായി ഒരുക്കിയ മഡ്‌ഡി എന്ന ചിത്രത്തിന്റെ കിടിലൻ മോഷൻ പോസ്റ്റർ ഇന്ന് പുറത്തു വിട്ടു. തമിഴകത്തിന്റെ മക്കൾ സെൽവനായ വിജയ് സേതുപതിയാണ് ഈ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് വളരെ ആവേശകരമായ സ്വീകരണമാണ് ഇപ്പോൾ ഇതിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോക്ടർ പ്രഗാബൽ സംവിധാനം ചെയ്ത മഡ്‌ഡി പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണ ദാസ് ആണ് അവതരിപ്പിക്കുന്നത്. സംവിധായകനായ ഡോക്ടർ പ്രഗാബൽ, മഹേഷ് ചന്ദ്രൻ, ശ്രീനാഥ് നായർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് റിദാൻ കൃഷ്ണ, യുവാൻ എന്നിവരാണ്. ബഹുഭാഷാ റിലീസ് ആയി ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് മഡ്‌ഡി എത്തുന്നത്. ഓഫ് റോഡ് മഡ് റേസിങ് അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ പ്രതികാരം, ആക്ഷൻ, ഹാസ്യം, ഫാമിലി ഡ്രാമ, ത്രില്ലിംഗ് ആയ കഥാസന്ദർഭങ്ങൾ, സാഹസികത എന്നിവയെല്ലാം കോർത്തിണക്കിയിട്ടുണ്ട് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത ഇതിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.
അനുഷ സുരേഷ്, രഞ്ജി പണിക്കർ, ബിനീഷ് ബാസ്റ്റിൻ, ഐ എം വിജയൻ, ഹരീഷ് പേരാടി, ശോഭ മോഹൻ, മനോജ് ഗിന്നസ്, സുനിൽ സുഗത എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് കെ ജി രതീഷ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു. കെ ജി എഫിന് സംഗീതം നൽകിയ രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച മഡ്‌ഡിയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു രാക്ഷസൻ എന്ന തമിഴ് ത്രില്ലർ എഡിറ്റ് ചെയ്ത സാൻ ലോകേഷ് ആണ്. ഡ്യൂപ്പിന്റെ സഹായമില്ലാതെ അഭിനേതാക്കൾ തന്നെ ചെയ്തിരിക്കുന്ന ഗംഭീര ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. റൺ രവിയാണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നതു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.