തമിഴ് സിനിമയിലെ മക്കൾ സെൽവൻ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് വിജയ് സേതുപതി. ‘കറുപ്പൻ’, ‘ഒരു നല്ല നാൾ പാത്ത് സോൾരേൻ’ എന്നീ സൂപ്പർഹിറ്റുകൾ സമ്മാനിച്ച വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന് വേണ്ടിയാണ് സിനിമ സ്നേഹികൾ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ജുംഗ’. ഗോകുൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സയേഷ, മോഡേണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തുന്നു. വിജയ് സേതുപതി പ്രൊഡക്ഷന്റെ ബാനറിൽ അരുൺ പാണ്ഡ്യനും വിജയ് സേതുപതിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജുംഗ സിനിമയുടെ ട്രൈലറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. വ്യതസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന വിജയ് സേതുപതി തന്നെയാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. കോമഡിക്കും, ആക്ഷനും തുല്യ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ട്രെയ്‌ലർ പതിവ് പോലെ വിജയ് സേതുപതിയുടെ ഒരു പരീക്ഷണ ചിത്രം തന്നെയായിരിക്കും എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോകുലാണ്. ട്രെയ്‌ലറിൽ സൂചിപ്പിക്കുന്നത് പോലെ തമിഴിൽ ഇന്നേവരെ വരാത്ത ഒരു അധോലോക ചിത്രമായിരിക്കും ‘ജുഗ’.
യോഗി ബാബു, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. സിദ്ധാർഥ് വിപിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡൂഡിലീയാണ്. ചിത്രത്തിന്റെ എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സാബു ജോസഫാണ്. വിജയ് സേതുപതി പ്രൊഡക്ഷന്റെ ബാനറിൽ ഈ വർഷം തന്നെ ചിത്രം പ്രദർശനത്തിനെത്തും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.