[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഷാരൂഖ് ഖാൻ നായകനായിയെത്തുന്ന ‘സീറോ’ യുടെ ടീസർ ഈദിന് പുറത്തിറങ്ങും…

ബോളിവുഡിലെ കിംഗ്‌ ഖാനാണ് സാക്ഷാൽ ഷാരൂഖ് ഖാൻ. വിദേശ രാജ്യങ്ങളിൽ വലിയ തോതിൽ ആരാധകരുള്ള ഇന്ത്യയിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അദ്ദേഹം. എല്ലാത്തരം വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരം കൊമേഴ്സ്യൽ ചിത്രങ്ങളും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളുമാണ് കൂടുതൽ ചെയ്യാറുള്ളത്. അവസാനമായി അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സീജൽ’, ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതതിനാൽ എല്ലാവരും ഇപ്പോൾ ഉറ്റു നോക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘സീറോ’. ചിത്രത്തിൽ ഉയരം കുറഞ്ഞ മനുഷ്യനായിട്ടാണ് ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുക. ‘ജബ് തക് ഹേയ് ജാൻ’ എന്ന ചിത്രത്തിന് ശേഷം കത്രീന കൈഫ്- അനുഷക ശർമ്മ നായികമാരായി എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാവും ‘സിറോ’. ആനന്ദ് എൽ.റായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് ചില്ലിസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ആനന്ദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘സിറോ’ സിനിമയുടെ ടീസർ ഈ വരുന്ന ഈദിന് പുറത്തിറങ്ങും. ടൈറ്റിൽ അനൗൻസിന്റെ ഭാഗമായി ഇറക്കിയ ആദ്യ ടീസർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യമായാണ് ഷാരൂഖ് ഖാൻ ഉയരം കുറഞ്ഞ മനുഷ്യനായിട്ട് ചിത്രത്തിൽ മുഴുനീളം അഭിനയിക്കുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരുപാട് കഷ്ടതകൾ സഹിച്ചിട്ടുണ്ട് എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. അന്തരിച്ച നടി ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘സീറോ’. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഒരുപാട് ബോളിവുഡ് താരങ്ങൾ വരുന്നുണ്ട് എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൽമാൻ ഖാൻ, ദീപിക പദുക്കോൺ, റാണി മുകർജി, കജോൾ, ആലിയ ഭട്ട്, കരിഷ്മ കപൂർ, ജൂഹി ചൗള തുടങ്ങിയവർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുപോലെ കത്രീന കൈഫ് ചിത്രത്തിൽ സിനിമ നടിയായിട്ടായിരിക്കും വേഷമിടുക.

ഹിമാൻശു ശർമ്മയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അജയ്- അതുൽ എന്നിവരാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മനു ആനന്ദും ഹേമൽ കോതരിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. റെഡ് ചില്ലിസ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ആനന്ദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഡിസംബറിൽ റീലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

8 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.