കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. അൻപതിൽ അധികം രാജ്യങ്ങളിൽ രണ്ടായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്താൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്തു, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയ ചിത്രമാണ്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ, പ്രോമോ വീഡിയോകൾ എന്നിവ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. കുറച്ചു നാൾ മുൻപ് ഇതിന്റെ ഷൂട്ടിംഗ് സെറ്റിൽ തമിഴകത്തിന്റെ തല അജിത് കുമാർ എത്തിയ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മോഹൻലാലിന് ഒപ്പമുള്ള അജിത്തിന്റെ ചിത്രവും ഏറെ വൈറലായി.
ഇപ്പോഴിതാ, മരക്കാർ സെറ്റിൽ മക്കൾ സെൽവൻ വിജയ് സേതുപതി എത്തിയ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. താൻ കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് പല തവണ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് വിജയ് സേതുപതി. മോഹൻലാൽ സാറിന്റെ അഭിനയം നേരിട്ട് കാണാനും അതിൽ നിന്ന് പഠിക്കാനുമാണ് താൻ മരക്കാർ സെറ്റിൽ പോയത് എന്ന് നേരത്തെ തന്നെ വിജയ് സേതുപതി വെളിപ്പെടുത്തിയിരുന്നു. ഏതായാലും ഇപ്പോൾ അദ്ദേഹം അവിടെ വന്ന വീഡിയോ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. മോഹൻലാലും വിജയ് സേതുപതിയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം അടുത്ത് തന്നെ ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.