തമിഴകത്തിന്റെ ദളപതി വിജയ്ക്ക് തന്റെ ആരാധകരോടുള്ള സ്നേഹം വളരെ പ്രസിദ്ധമാണ്. ആരാധകരെ സ്വന്തം കൂടെപ്പിറപ്പുകളെ പോലെ കാണുന്ന വിജയ് അവർക്കു എന്ത് ആവശ്യമുണ്ടായാലും അവരോടൊപ്പം ഉണ്ടാകും. അവർക്കു ഒരപകടം പറ്റിയാൽ പോലും ആദ്യം സഹായത്തിനായി ഓടിയെത്തുന്നത് വിജയ് ആണ്. ആരാധകരുടെ ഇടയിൽ തമിഴൻ എന്നോ മലയാളി എന്നോ ഉള്ള വ്യത്യാസം വിജയ് കാണിക്കാറില്ല. തന്റെ മലയാളി ആരാധകരെയും എപ്പോഴും സഹായിക്കാൻ എത്തുന്ന താരമാണ് വിജയ്. അതുകൊണ്ട് തന്നെ തമിഴ് നാട്ടിലെ പുതു തലമുറയിലെ ഏറ്റവും പോപ്പുലർ ആയ താരം ആര് എന്ന ചോദ്യത്തിന് വിജയ് എന്ന ഒരു ഉത്തരമേ ഉള്ളു. സൂപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞാൽ ആ സ്ഥാനം അവിടെ കയ്യാളുന്നത് വിജയ് ആണ്. അദ്ദേഹത്തിന്റെ ഈ എളിമയും ലാളിത്യവുമാണ് അദ്ദേഹത്തെ ജനങ്ങളുടെ ഇടയിലും ആരാധകരുടെ ഇടയിലും സൂപ്പർ ഹീറോ ആക്കുന്നത്.
ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ മകളുടെ കല്യാണത്തിന് വിജയ് എത്തിയത് കുടുംബ സമേതമാണ്. തന്റെ ഭാര്യ സംഗീതക്ക് ഒപ്പം വിജയ് കല്യാണത്തിന് എത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. ആ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.
വിജയ്‌യുടെ ഒഫീഷ്യൽ ഫാൻസ് അസോസിയേഷൻ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ സെക്രട്ടറി ആയ ബി സി ആനന്ദിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് സൂപ്പർ താരം കുടുംബ സമേതനായി എത്തിയത്. വിജയ് എത്തിയതോടെ ആരാധകരും ജനങ്ങളും ഏറെ ആവേശത്തിലായി. പോണ്ടിച്ചേരിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങു നടന്നത്. വിജയ് എത്തുമോ എന്നുള്ള കാര്യം ആദ്യം ഉറപ്പില്ലായിരുന്നു എങ്കിലും ആരാധകർ വിശ്വസിച്ചിരുന്നത് അദ്ദേഹം എത്തും എന്ന് തന്നെയായിരുന്നു. വരനും വധുവിനും ആശംസകൾ നേർന്ന താരം വലിയ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ വേഗം തന്നെ മടങ്ങുകയും ചെയ്തു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.