ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യിലെ പുതിയ വീഡിയോ ഗാനമെത്തി. മധു ബാലകൃഷ്ണനും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ച ‘ചങ്കാ..ചങ്കാ..’ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജേഷ് മുരുകേശൻ സംഗീതം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് പ്രശസ്ത നടനും കൂടിയായ ശബരീഷ് വർമയാണ്.
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തും. നേരത്തെ ഈ ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങൾ കൂടി റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം യുവ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ‘യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള’ നിർമ്മിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
രഞ്ജിത്ത് സജീവിനൊപ്പം ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രനും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, എഡിറ്റിംഗ്- അരുൺ വൈഗ. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.