[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video Songs

കാത്തിരിപ്പിന് ഇനി വിരാമം… ഒരു കട്ടിൽ ഒരു മുറിയിലെ “നെഞ്ചിലെ” എന്ന ഗാനം റിലീസ് ചെയ്തു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു കട്ടിൽ ഒരു മുറിയിലെ “നെഞ്ചിലെ” എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ് പലേരി വരികൾ എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് രവി.ജി.

സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് നൽകുന്നത്. ഇതിനോടൊപ്പമാണ് തിയറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത് .

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കട്ടിൽ ഒരു മുറി.രഘുനാഥ് പലേരി വർഷങ്ങൾക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടിൽ ഒരു മുറിയ്ക്ക് ഉണ്ട് . പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

രഘുനാഥ് പലേരിയും, അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം-അങ്കിത് മേനോന്‍, വര്‍ക്കി, ആലാപനം- രവി ജി, നാരായണി ഗോപന്‍ പശ്ചാത്തല സംഗീതം-വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്‌സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍-നിസ്സാര്‍ റഹ്‌മത്ത്,കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍സ്-അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, ഡിസൈന്‍സ്-തോട്ട് സ്റ്റേഷന്‍,പി ആര്‍ ഒ-എ എസ് ദിനേശ്, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

You sent

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

6 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

6 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 week ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 week ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

1 week ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

1 week ago

This website uses cookies.