പ്രേമലു എന്ന ചിത്രത്തിന്റെ മഹാവിജയത്തോടെ മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് നസ്‌ലൻ ഗഫൂർ എന്ന യുവതാരം. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നസ്‌ലൻ അതിനു ശേഷം സഹതാരമായും നായകനായും പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു. കുരുതി, ഹോം, കേശു ഈ വീടിന്റെ നാഥൻ, സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ, നെയ്മർ എന്നീ ചിത്രങ്ങളിലൂടെ നസ്‌ലൻറെ താരമൂല്യവും വർധിച്ചു. അതിനു ശേഷമാണ് നൂറു കോടി ക്ലബിൾ ഇടം പിടിച്ച പ്രേമലു എന്ന ചിത്രത്തിലെ നായകനായി ഈ യുവതാരം മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.
ഇപ്പോൾ നസ്‌ലൻ നായകനായി ഒരുപിടി വമ്പൻ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, പ്രേമലു എന്നിവയൊരുക്കിയ ഗിരീഷ് എ ഡി ഒരുക്കിയ ഐ ആം കാതലൻ എന്ന ചിത്രമാണ് നസ്‌ലൻ നായകനായി റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. അതിനു ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന മാസ്സ് സ്പോർട്സ് ഡ്രാമ ചിത്രമായ ആലപ്പുഴ ജിംഖാനയാണ് നസ്‌ലൻ പ്രധാന വേഷം ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്തുക. അടുത്ത വർഷം മാർച്ചിലായിരിക്കും ഈ ചിത്രത്തിന്റെ റിലീസ്.
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അരുൺ ഡൊമിനിക് ചിത്രത്തിലാണ് നസ്‌ലൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇത് കൂടാതെ അടുത്ത വർഷം ഗിരീഷ് എ ഡി ഒരുക്കുന്ന പ്രേമലു 2 ആരംഭിക്കുമെന്നാണ് സൂചന. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണൻ ഒരുക്കുന്ന ചിത്രം, മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിനു ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ് എന്നിവയിലും നസ്‌ലൻ ആണ് നായകൻ. ഒരുപക്ഷെ പ്രതീക്ഷ പകരുന്ന ഇത്രയും മികച്ച ലൈൻ അപ് കൈവശമുള്ള മറ്റൊരു യുവതാരവും ഇപ്പോൾ മലയാള സിനിമയിലില്ല എന്ന് തന്നെ പറയാം.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.