മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റര്‍പീസിലെ ആദ്യഗാനം പുറത്ത്. ദീപക് ദേവ് ഈണമിട്ട ‘വേക്ക് അപ്’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വർമയുടേതാണ് വരികൾ. പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവാക്കളുടെ മനസ് കീഴടക്കുകയാണ് ഈ ഗാനം. കോളേജിന്റെ പശ്ചാത്തലത്തിലാണ് ‘വേക്ക് അപ്പി’ന്റെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
രാജാധി രാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ പീസ്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍.
ഗ്ലാമറിലും സ്റ്റൈലിലും ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദന്‍, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍,പൂനംബവ്ജ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. സ്നേഹമുള്ള സിംഹം, മഴയെത്തും മുന്‍പേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് ‘മാസ്റ്റർ പീസ്’ നിർമ്മിക്കുന്നത്
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.