മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് ഈ വരുന്ന സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റോബി വർഗീസ് രാജ് ആണ്. ഇപ്പോഴിതാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങൾക്കൊപ്പം അതിന്റെ അണിയറ പ്രവർത്തകരെ കൂടി പരിചയപ്പെടുത്തുന്ന ഈ വീഡിയോ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്ത് വിട്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സബ് ഇൻസ്‌പെക്ടർ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട് എന്നിവരും ഈ ചിത്രത്തിലെ കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമാണ്. കേരളത്തിന്റെ അകത്തും പുറത്തുമായി കേരളാ പോലീസ് നടത്തുന്ന ഒരു ക്രിമിനൽ കേസ് അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മുഹമ്മദ് റാഫി, നടനായ റോണി ഡേവിഡ് രാജ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് റാഹിൽ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്. പ്രവീൺ പ്രഭാകറാണ് കണ്ണൂർ സ്‌ക്വാഡിന്റെ എഡിറ്റർ. മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ചെലവ് കൂടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.